യൂറോപ്പിൽ ഏറ്റവും അധികം ആളുകൾ സംസാരിക്കുന്ന ഭാഷയാണ് ജർമൻ. ജർമനി ആസ്ട്രിയ, ബെൽജിയം , സ്വിറ്റ്സർലണ്ട് തുടങ്ങി ആറ് രാജ്യങ്ങളിൽ ഔദ്യോഗിക ഭാഷയായോ അല്ലെങ്കിൽ ഔദ്യോഗിക ഭാഷയോട് ഒപ്പമോ പ്രാധാന്യമുള്ള ഭാഷയാണ് ജർമൻ. ജർമനിയിൽ ആകെ ജനസംഖ്യയുടെ 95 ശതമാനം വരുന്ന ആളുകളും ഉപയോഗിക്കുന്നത് ജർമൻ തന്നെയാണ്. ഗ്ലോബൽ കമ്പനികളുടെ ഹബ്ബ് കൂടിയാണ് ജർമനി. നഴ്സിങ് – നഴ്സിങ് ഇതര മേഖലകളിലും വലിയ അവസരങ്ങളാണ് ജർമനി നൽകുന്നത്. യോഗ്യതയ്ക്ക് ഒപ്പം ജർമൻ ഭാഷയിൽ ചെറിയ പരിജ്ഞാനം കൂടി ഉണ്ടെങ്കിൽ ജർമനിയിൽ ജോലി ലഭിക്കുക ഒരു വിദൂര സ്വപ്നമല്ല. താരതമ്യേന വളരെ എളുപ്പത്തിൽ പഠിച്ചെടുക്കാനാവുന്ന ഭാഷ എന്നത് ഉദ്യോഗാർത്ഥികൾക്ക് ജർമനോടുള്ള പ്രിയം കൂട്ടുന്നു.
ജോലി തേടി ജർമനിയിലേക്ക് പോകാൻ താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് ജർമൻ ഭാഷയിൽ സംസാരിക്കാൻ കഴിയുമെങ്കിൽ അവർക്ക് മുന്നിൽ വരുന്ന അവസരങ്ങൾ വലുതാണ്. ജർമനിയിലേക്ക് നഴ്സിങ് ഉദ്യോഗാർത്ഥികൾക്ക് മുന്നിൽ വഴി തുറക്കുന്ന പ്രമുഖ സ്ഥാപനമാണ് കെയർലൻഡ്. നീണ്ട പതിനേഴ് വർഷത്തെ പരിചയ സമ്പത്തും സംതൃപ്തരായ ഉദ്യോഗാർത്ഥികളുമാണ് കെയർലൻഡിൻ്റെ മുഖമുദ്ര. ജർമൻ ഭാഷ പരിശീലനം മുതൽ നഴ്സിങ്ങ് ലൈസൻസ് അടക്കമുള്ളവ എല്ലാം കമ്പനിയുടെ ഉത്തരവാദിത്തത്തിൽ ചെയ്തു നൽകുന്നതാണ്. ലോകത്തിൻ്റെ പല ഭാഗങ്ങളിൽ കെയർലണ്ട് ശാഖകൾ പ്രവർത്തിക്കുന്നുണ്ട്. ഭാഷയുടെ പേരിൽ ഇനി ഉദ്യോഗാർത്ഥികൾക്ക് അവസരം നഷ്ടമാകില്ല. നഴ്സിങ് ഉദ്യോഗാർത്ഥികൾക്കും ആരോഗ്യമേഖലയിലെ മറ്റ് ഉദ്യോർത്ഥികൾക്കും കൂടിയ വേതനത്തിൽ ജർമനിയിലെ മികച്ച തൊഴിലവസങ്ങൾ സ്വന്തമാക്കാം. ജർമൻ പരിശീലനത്തിലൂടെ ഭാഷ മാത്രമല്ല, നിങ്ങളുടെ കരിയറും ഭാവിയും സുരക്ഷിതമാകുകയാണ്. ഉയർന്ന വേതനവും വർഷത്തിൽ ശമ്പളത്തോട് കൂടിയുള്ള 30 ദിവസത്തെ അവധിയും ഒക്കെയാണ് നഴ്സിങ് ഉദ്യോഗാർത്ഥികളെ ജർമനിയിലേക്ക് ആകർഷിക്കുന്നത് എന്നത് മറ്റൊരു വസ്തുത. പരിചയത്തിന് അനുസരിച്ച് മികച്ച ശമ്പളം, ഉയർന്ന ജീവിത നിലവാരം എന്നിവയും ജർമനി ഉദ്യോഗാർത്ഥികൾക്കായി ഓഫർ ചെയ്യുന്നു. ജർമൻ ഭാഷയിൽ പ്രാവീണ്യം ഉണ്ടെങ്കിൽ യൂറോപ്പിൽ എവിടെയും ഭാഷയുടെ പേരിൽ മാറ്റി നിൽക്കപ്പെടേണ്ടി വരില്ല ഗ്ലോബൽ ലാംഗ്വേജായി ഇംഗ്ലീഷ് മാറിക്കഴിഞ്ഞ ഈ കാലത്തും പഠനത്തിനും ജോലിക്കും നിങ്ങളെ ഒരു പടി മുന്നിൽ നിർത്താൻ ജർമൻ ഭാഷയ്ക്ക് കഴിയും.